ഇന്ത്യയില്‍ ഐഫോണ്‍ 16 സിരീസ് മോഡലുകള്‍ക്ക് വില കുറഞ്ഞേക്കുമെന്ന് റിപ്പോര്‍ട്ട്

ഐഫോണ്‍ 16 പ്രോ സിരീസുകളുടെ നിര്‍മാണം തമിഴ്‌നാട്ടിലെ ഫാക്ടറിയില്‍ തുടങ്ങാന്‍ പോകുന്നതിനെ തുടര്‍ന്നാണ് ഫോണിന് വില കുറഞ്ഞേക്കുമെന്ന സൂചന വന്നിരിക്കുന്നത്. ആഗോള ലോഞ്ചിന് പിന്നാലെ ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 16 പ്രോ മാക്സ് എന്നിവയുടെ നിര്‍മാണം തമിഴ്നാട്ടിലെ പ്ലാന്റില്‍ തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ ബജറ്റില്‍ മൊബൈല്‍ ഫോണുകളുടെ ഇറക്കുമതി തീരുവ 22 ശതമാനത്തില്‍ നിന്ന് 17 ആയി കുറച്ചതും വില കുറയാന്‍ ഇടയാക്കിയേക്കും. നിലവിലെ ഐഫോണ്‍ മോഡലുകള്‍ക്ക് 5,900 രൂപ വരെ വിലക്കുറവ് സംഭവിച്ചിട്ടുണ്ട്.

യുവ ഡോക്ടറുടെ കൊലപാതകം: പ്രതിഷേധിക്കുന്നവർ ജോലിയിൽ പ്രവേശിക്കണമെന്ന് സുപ്രീംകോടതി

കൊൽക്കത്ത ആർജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വനിത ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിൽ പ്രതിഷേധിക്കുന്നവർ തിരികെ ജോലിയിൽ പ്രവേശിക്കണമെന്ന് സുപ്രീംകോടതി. ഡോക്‌ടർമാർ ജോലിക്ക് ഹാജരാകാത്തതിനാൽ പൊതുജനങ്ങളാണ് ബുദ്ധിമുട്ടുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. സ്വമേധയാ എടുത്ത കേസ് പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. CBI യുടെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് കോടതിയിൽ ഹാജരാക്കി. കോടതി രൂപീകരിച്ച പ്രത്യേക ദൗത്യസംഘം ഇന്റേണുകള്‍, റെസിഡന്റ്- സീനിയര്‍ റെസിഡന്റ് ഡോക്ടര്‍മാര്‍, നഴ്‌സുമാർ, പാരാമെഡിക്കല്‍ സ്റ്റാഫ് എന്നിവരുള്‍പ്പെടെ എല്ലാവരുടേയും ആശങ്കകള്‍ കേൾക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് വ്യക്തമാക്കി. Read More

ലോകത്തിലെ ഏറ്റവും കരുത്തുറ്റ ഫുഡ് ബ്രാന്‍ഡായി അമുല്‍

ലോകത്തിലെ ഏറ്റവും കരുത്തുറ്റ ഫുഡ് ബ്രാന്‍ഡായും കരുത്തുറ്റ ഡയറി ബ്രാന്‍ഡായുമാണ് അമുല്‍ തിരഞ്ഞെടുക്കപ്പെട്ടത്. ബ്രാന്‍ഡ് ഫിനാന്‍സ് ഫുഡ് ആന്‍ഡ് ഡ്രിങ്ക് 2024 റിപ്പോര്‍ട്ട് അനുസരിച്ച് പട്ടികയില്‍ അമുലാണ് ഒന്നാമതെത്തിയിരിക്കുന്നത്. തുടര്‍ച്ചയായ നാലാം വര്‍ഷമാണ് അമുല്‍ ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. കരുത്തുറ്റ ബ്രാന്‍ഡ് എന്ന നിലയില്‍ അമുല്‍ മുന്നിലെത്തിയപ്പോള്‍ ബാന്‍ഡ് മൂല്യത്തില്‍ നെസ്ലെയും ലെയ്സും ആധിപത്യം നിലനിര്‍ത്തി.

ജൂനിയര്‍ ഡോക്ടറുടെ കൊലപാതകം; സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി

കൊല്‍ക്കത്തയില്‍ ജൂനിയര്‍ ഡോക്ടര്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി. ചൊവ്വാഴ്ച ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് കേസ് പരിഗണിക്കും. കേസില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ വിശദീകരണം നല്‍കണം. സംഭവത്തില്‍ സിവില്‍ പൊലീസ് വോളണ്ടിയറായ സഞ്ജയ് റോയി അറസ്റ്റിലായിട്ടുണ്ട്.

ലോകത്തിലെ ഏറ്റവും മികച്ച കാപ്പികളുടെ പട്ടികയില്‍ രണ്ടാംസ്ഥാനം ഇന്ത്യന്‍ ഫില്‍ട്ടര്‍ കോഫിക്ക്

ടേസ്റ്റ്അറ്റ്ലസ് പുറത്തിറക്കിയ 'ലോകത്തിലെ ഏറ്റവും മികച്ച 38 കാപ്പി'കളുടെ റേറ്റിങ് ലിസ്റ്റിലാണ് ഇന്ത്യന്‍ ഫില്‍ട്ടര്‍ കോഫി രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. ജനപ്രിയ ഫുഡ് ആന്‍ഡ് ട്രാവല്‍ ഗൈഡ് പ്ലാറ്റ്ഫോമാണ് ടേസ്റ്റ്അറ്റ്ലസ്. പട്ടികയില്‍ ഒന്നാം സ്ഥാനം നേടിയത് ക്യൂബയില്‍ നിന്നുള്ള 'ക്യൂബന്‍ എസ്‌പ്രെസോ' ആണ്. പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ളത് ഗ്രീക്ക് കോഫിയായ എസ്‌പ്രെസോ ഫ്രെഡോ ആണ്.

രാത്രിയില്‍ മതിയായി ഉറക്കം ലഭിക്കാത്തവരില്‍ അടുത്ത ദിവസം മൈഗ്രേൻ അറ്റാക്കിന് സാധ്യതയെന്ന് ഗവേഷകർ