ലോകത്തിലെ ഏറ്റവും കരുത്തുറ്റ ഫുഡ് ബ്രാന്‍ഡായി അമുല്‍
ലോകത്തിലെ ഏറ്റവും കരുത്തുറ്റ ഫുഡ് ബ്രാന്‍ഡായും കരുത്തുറ്റ ഡയറി ബ്രാന്‍ഡായുമാണ് അമുല്‍ തിരഞ്ഞെടുക്കപ്പെട്ടത്. ബ്രാന്‍ഡ് ഫിനാന്‍സ് ഫുഡ് ആന്‍ഡ് ഡ്രിങ്ക് 2024 റിപ്പോര്‍ട്ട് അനുസരിച്ച് പട്ടികയില്‍ അമുലാണ് ഒന്നാമതെത്തിയിരിക്കുന്നത്. തുടര്‍ച്ചയായ നാലാം വര്‍ഷമാണ് അമുല്‍ ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. കരുത്തുറ്റ ബ്രാന്‍ഡ് എന്ന നിലയില്‍ അമുല്‍ മുന്നിലെത്തിയപ്പോള്‍ ബാന്‍ഡ് മൂല്യത്തില്‍ നെസ്ലെയും ലെയ്സും ആധിപത്യം നിലനിര്‍ത്തി.