Short Vartha - Malayalam News

DRDO വികസിപ്പിച്ച വെര്‍ട്ടിക്കല്‍ ലോഞ്ച് ഷോര്‍ട്ട് റേഞ്ച് സര്‍ഫസ് ടു എയര്‍ മിസൈലിന്‍റെ പരീക്ഷണം വിജയം

ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലെപ്മെന്‍റ് ഓര്‍ഗനൈസേഷനും ഇന്ത്യന്‍ നാവിക സേനയും സംയുക്തമായി ഒഡീഷയിലെ ചാന്ദിപ്പൂരിലാണ് പരീക്ഷണപ്പറത്തൽ സംഘടിപ്പിച്ചത്. പുതിയതായി വികസിപ്പിച്ച മിസൈൽ ഘടകങ്ങളുടെ പരീക്ഷണം വിജയമായെന്ന് പ്രതിരോധമന്ത്രാലയവും വ്യക്തമാക്കി. കരയിൽ നിന്ന് ആകാശത്തെ ലക്ഷ്യത്തിലേക്ക് തൊടുക്കുന്ന പരീക്ഷണമാണ് നടന്നത്. മിസൈൽ പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയതിന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങ് അഭിനന്ദനം അറിയിച്ചു.