Short Vartha - Malayalam News

അഡ്മിറൽ ദിനേശ് കുമാർ ത്രിപാഠി പുതിയ നാവിക സേനാ മേധാവി ആയി ചുമതലയേറ്റു

ഇന്ത്യന്‍ നാവികസേന മേധാവി സ്ഥാനത്ത് നിന്ന് മലയാളിയായ അഡ്മിറൽ ആർ. ഹരികുമാർ വിരമിച്ച ഒഴിവിലാണ് അഡ്മിറൽ ദിനേശ് കുമാർ ത്രിപാഠി പുതിയ നാവിക സേനാ മേധാവി ആയി ചുമതല ഏറ്റിരിക്കുന്നത്. കമ്യൂണിക്കേഷൻ ആന്‍റ് ഇലക്ട്രോണിക്ക് വാർഫെയർ സ്പെഷ്യലിസ്റ്റാണ് ദിനേശ് ത്രിപാഠി. മഹത്തായ രാജ്യത്തിന്‍റെ നാവികസേനയ്ക്ക് നേതൃത്വം കൊടുക്കാന്‍ അവസരം ലഭിച്ചതില്‍ അഭിമാനവും സന്തോഷവും ഉണ്ടെന്ന് 25ാം നാവിക സേന മേധാവി ആയി വിരമിച്ച ഹരികുമാര്‍ പറഞ്ഞു.