Short Vartha - Malayalam News

സോമാലിയൻ കടൽക്കൊള്ളക്കാരുടെ ശ്രമങ്ങള്‍‌ പരാജയപ്പെടുത്തി ഇന്ത്യന്‍ നാവിക സേന

2023 ഡിസംബർ 14 ന് സോമാലിയൻ കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയ മാള്‍ട്ട ചരക്കുകപ്പലായ എംവി റൃുന്‍ ആണ് നാവിക സേന കണ്ടെത്തിയത്. ഓപ്പറേഷനിടെ കടല്‍ക്കൊളളക്കാര്‍ നാവികസേന അംഗങ്ങള്‍ക്ക് നേരെ വെടിയുതിർക്കുകയും ചെയ്തു. ഏദൻ ഉള്‍ക്കടല്‍, ഇന്ത്യൻ മഹാസമുദ്രം എന്നിവിടങ്ങളിലെ കടൽക്കൊള്ള തടയാൻ ശക്തമായ ശ്രമങ്ങളാണ് നാവിക സേന നടത്തുന്നത്.