Short Vartha - Malayalam News

ഇന്ത്യന്‍ നാവികസേനയുടെ പുതിയ മേധാവിയായി വൈസ് അഡ്മിറല്‍ ദിനേശ് ത്രിപാഠിയെ നിയമിച്ചു

നിലവില്‍ നാവികസേനയുടെ ഉപമേധാവിയാണ് ദിനേശ് ത്രിപാഠി. ഏപ്രില്‍ 30ന് അദ്ദേഹം പുതിയ ചുമതല ഏറ്റെടുക്കും. നിലവിലെ മേധാവി അഡ്മിറല്‍ ആര്‍. ഹരികുമാറിന്റെ ഒഴിവിലേക്കാണ് ത്രിപാഠിയുടെ നിയമനം. 1985 ജൂലൈ 1നാണ് അദ്ദേഹം ഇന്ത്യന്‍ നാവികസേനയുടെ ഭാഗമായത്. നാവികസേനയുടെ മുന്‍നിര യുദ്ധക്കപ്പലുകളില്‍ സിഗ്നല്‍ കമ്മ്യൂണിക്കേഷന്‍ ഓഫീസറായും ഇലക്ട്രോണിക് വാര്‍ഫെയര്‍ ഓഫീസറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.