Short Vartha - Malayalam News

ഉരുള്‍പൊട്ടല്‍: രക്ഷാപ്രവര്‍ത്തനത്തിനായി നാവികസേനയും കരസേനയും

വയനാട് മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളിലെ രക്ഷാപ്രവര്‍ത്തനത്തിനായി സെന്യത്തിന്റെ മദ്രാസ് എന്‍ജിനിയറിങ് ഗ്രൂപ്പ് എത്തും. ഉരുള്‍പൊട്ടലില്‍ പാലം തകര്‍ന്ന സാഹചര്യത്തില്‍ ബദല്‍ സംവിധാനം അടക്കമുള്ളവ സൈന്യത്തിന്റെ എന്‍ജിനിയറിങ് വിഭാഗം നടപ്പാക്കും. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം ഏഴിമലയില്‍ നിന്ന് നാവികസേനാ സംഘവും എത്തും. തിരിച്ചലിനായി പോലീസിന്റെ ഡോഗ് സ്‌ക്വാഡും രംഗത്തിറങ്ങും. ഡ്രോണ്‍ ഉപയോഗിച്ചും തിരച്ചില്‍ നടത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.