Short Vartha - Malayalam News

നുഴഞ്ഞുകയറ്റ ശ്രമം; ജമ്മുകശ്മീരില്‍ രണ്ട് ഭീകരരെ വധിച്ചു

ജമ്മുകശ്മീരിലെ രജൗരിയില്‍ ഇന്ത്യന്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചു. ഇന്ത്യ-പാക് അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റത്തിനു ശ്രമിച്ച രണ്ടു ഭീകരരെയാണ് വധിച്ചത്. അതിര്‍ത്തി ജില്ലയിലെ നൗഷേര സെക്ടറില്‍ സൈന്യം ഭീകരവിരുദ്ധ ഓപ്പറേഷന്‍ നടത്തിവരികയായിരുന്നു. ഭീകരരില്‍നിന്നു എകെ47 തോക്കുകള്‍ ഉള്‍പ്പെടെയുളള ആയുധശേഖരം പിടിച്ചെടുത്തു. പ്രദേശത്തു തിരച്ചില്‍ പുരോഗമിക്കുകയാണെന്നും സൈന്യം അറിയിച്ചു.