Short Vartha - Malayalam News

ഷിരൂര്‍ ദൗത്യം; അര്‍ജുനായുളള തിരച്ചില്‍ ഇന്ന് പുനരാരംഭിക്കും

കര്‍ണാടകയിലെ ഷിരൂര്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ലോറി ഡ്രൈവര്‍ അര്‍ജുന്‍ അടക്കമുള്ളവര്‍ക്കായുള്ള തിരച്ചില്‍ ഇന്ന് പുനരാരംഭിക്കും. ഇതിനായി ഗോവ തുറമുഖത്ത് നിന്ന് കൊണ്ടുവരുന്ന ഡ്രഡ്ജര്‍ ഇന്ന് ഷിരൂരില്‍ എത്തിക്കും. ഗംഗാവലി പുഴയില്‍ നാവികസേന അടയാളപ്പെടുത്തിയ സ്ഥലങ്ങളിലെ മണ്ണും കല്ലുകളായിരിക്കും ഡ്രഡ്ജര്‍ ഉപയോഗിച്ച് ആദ്യം നീക്കം ചെയ്യുക. ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ന് തിരച്ചില്‍ പുനരാരംഭിക്കുന്നത്.