Short Vartha - Malayalam News

ഷിരൂര്‍ ദൗത്യം; ഈശ്വര്‍ മാല്‍പെ ഗംഗാവലി പുഴയിലിറങ്ങി

കര്‍ണാടകയിലെ ഷിരൂര്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനായി പ്രാദേശിക മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെ ഗംഗാവലി പുഴയില്‍ ഇറങ്ങി തെരച്ചില്‍ നടത്തി. അര്‍ജുന്റെ ലോറിയില്‍ കൊണ്ട് വന്ന അക്കേഷ്യ മരക്കഷ്ണങ്ങള്‍ മാല്‍പെ മുങ്ങിയെടുത്തു. നിലവില്‍ പുഴയിലെ സാഹചര്യം തെരച്ചിലിന് അനുകൂലമാണ്. കാര്‍വാറില്‍ നിന്ന് എത്തിച്ച ഡ്രഡ്ജര്‍ ഉപയോഗിച്ചും തെരച്ചില്‍ നടത്തുന്നുണ്ട്. അര്‍ജുന്‍ സഞ്ചരിച്ച ലോറിയുടെ ക്യാബിന്‍ കണ്ടെത്തുന്നതിനാണ് പ്രഥമ പരിഗണന നല്‍കിയിരിക്കുന്നത്. അര്‍ജുനടക്കം മൂന്നുപേര്‍ക്ക് വേണ്ടിയാണ് തെരച്ചില്‍ നടത്തുന്നത്.