Short Vartha - Malayalam News

എയര്‍ ടു സര്‍ഫേസ് ആന്റി റേഡിയേഷന്‍ സൂപ്പര്‍സോണിക്ക് മിസൈലായ രുദ്രം-2 വിജയകരമായി പരീക്ഷിച്ചു

ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്മെന്റ് ഓര്‍ഗനൈസേഷനാണ് രുദ്രം-2 വികസിപ്പിച്ചത്. സുഖോയ് SU-30 MKI വിമാനത്തില്‍ നിന്നാണ് മിസൈല്‍ പരീക്ഷിച്ചത്. രുദ്രം മിസൈലിന്റെ ആദ്യ പതിപ്പായ രുദ്രം-1 ആദ്യമായി പരീക്ഷിച്ചത് നാല് വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. നിലവില്‍ ഉപയോഗിക്കുന്ന റഷ്യയുടെ KH-31 ആന്റി റേഡിയേഷന്‍ മിസൈലുകള്‍ക്ക് പകരം ഇനി രുദ്രം മിസൈലുകള്‍ ഉപയോഗിക്കും.