Short Vartha - Malayalam News

ഇന്ത്യയില്‍ ജീവിതശൈലി രോഗങ്ങളാണ് പ്രധാന മരണ കാരണമെന്ന് WHO

ഇന്ത്യ ഉള്‍പ്പെടെ 11 രാജ്യങ്ങളില്‍ അമിതഭാരവും ജീവിതശൈലി രോഗങ്ങളും വര്‍ധിക്കുന്നുവെന്ന് WHO വ്യക്തമാക്കി. ഇന്ത്യ, ഇന്തോനേഷ്യ, ബംഗ്ലാദേശ്, മാലദ്വീപ്, ഭൂട്ടാന്‍, മ്യാന്‍മര്‍, ശ്രീലങ്ക, തായ്ലന്‍ഡ്, എന്നിവിടങ്ങളില്‍ അഞ്ച് വയസിന് താഴെയുള്ള കുട്ടികളില്‍ 20 ലക്ഷം പേര്‍ അമിത ഭാരമുള്ളവരാണ്. 5 മുതല്‍ 19 വയസപവരെയുള്ളവരില്‍ 37.3 ദശലക്ഷം പേര്‍ക്ക് പൊണ്ണത്തടിയുണ്ടെന്നും WHOയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. പൊണ്ണത്തടിയും ജീവിതശൈലി രോഗങ്ങളും കാരണം ഹൃദ്രോഗം, പ്രമേഹം, അര്‍ബുദം തുടങ്ങിയവ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ ആരോഗ്യനയം പുനക്രമീകരിക്കണമെന്നും WHO ആവശ്യപ്പെട്ടു.