Short Vartha - Malayalam News

കോംഗോയില്‍ മങ്കിപോക്‌സ് വ്യാപനം; ഇതുവരെ 511 മരണം

കോംഗോയില്‍ ഈ വര്‍ഷം മാത്രം 14000ത്തിലേറെ പേര്‍ക്കാണ് എംപോക്‌സ് അഥവാ മങ്കിപോക്‌സ് സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്ന് WHOയുടെ ഡയറക്ടര്‍ ടെഡ്രോസ് അദാനോം പറഞ്ഞു. കോംഗോയുടെ അയല്‍ രാജ്യങ്ങളായ കെനിയ, റുവാന്‍ഡ, ഉഗാണ്ട എന്നിവിടങ്ങളിലും രോഗവ്യാപനമുണ്ട്. ഈ സാഹചര്യത്തില്‍ ആഗോള ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കേണ്ടതുണ്ടോ എന്നത് സംബന്ധിച്ച് WHOയില്‍ ചര്‍ച്ചകള്‍ നടക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.