Short Vartha - Malayalam News

കണ്ണൂരിൽ ഒരാൾക്ക് എം പോക്സ് രോഗ ലക്ഷണം

സംസ്ഥാനത്ത് വീണ്ടും എം പോക്‌സെന്ന് സംശയം. വിദേശത്ത് നിന്ന് വന്നയാൾക്കാണ് രോഗ ലക്ഷണങ്ങൾ ഉള്ളത്. ഇയാൾ പരിയാരം മെഡിക്കൽ കോളേജിൽ ഐസൊലേഷനിൽ ചികിത്സയിൽ കഴിയുകയാണ്. വിദഗ്ധ പരിശോധനയ്ക്കായി ഇയാളുടെ സ്രവ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. നാളെയോ മറ്റന്നാളോ പരിശോധനാ ഫലം ലഭിക്കും. നേരത്തെ മലപ്പുറത്ത് ദുബായില്‍ നിന്നും നാട്ടിലെത്തിയ യുവാവിന് എം പോക്സ് സ്ഥിരീകരിച്ചിരുന്നു.