Short Vartha - Malayalam News

കണ്ണൂരില്‍ പാര്‍ട്ടി നിശ്ചയിച്ച ചടങ്ങില്‍ നിന്ന് വിട്ടുനിന്ന് ഇ.പി. ജയരാജന്‍

LDF കണ്‍വീനര്‍ സ്ഥാനത്തുനിന്ന് നീക്കിയതിന് പിന്നാലെ CPIM നോടുളള നിസഹകരണം തുടര്‍ന്ന് ഇ.പി. ജയരാജന്‍. കണ്ണൂരില്‍ പാര്‍ട്ടി നിശ്ചയിച്ച ചടങ്ങില്‍ നിന്ന് ഇ.പി. ജയരാജന്‍ വിട്ടു നിന്നു. ചടയന്‍ ഗോവിന്ദന്‍ അനുസ്മരണത്തില്‍ ഇ.പി. പങ്കെടുത്തില്ല. അതേസമയം ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമാണ് ഇ.പി. ജയരാജന്‍ പരിപാടിയില്‍ പങ്കെടുക്കാതിരുന്നതെന്നാണ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍ പറഞ്ഞത്. എന്നാല്‍ പരിപാടിയില്‍ ഇ.പി. പങ്കെടുക്കുമെന്നായിരുന്നു ജില്ലാ നേതൃത്വം നേരത്തെ അറിയിച്ചിരുന്നത്.