Short Vartha - Malayalam News

ഇ.പി. ജയരാജനെ LDF കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റി

BJP ബന്ധ ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് ഇ.പി. ജയരാജനെ LDF കൺവീനർ സ്ഥാനത്ത് നിന്ന് നീക്കിയത്. ഇന്നലെ ചേര്‍ന്ന CPI(M) സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇ.പിക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ ധാരണയായത്. നടപടിയില്‍ പ്രതിഷേധിച്ച് ഇന്നത്തെ സംസ്ഥാന സമിതി യോഗത്തില്‍ പങ്കെടുക്കാതെ ഇ.പി കണ്ണൂരിലേക്ക് പോയി. ടി.പി. രാമകൃഷ്ണനാണ് പകരം ചുമതല നല്‍കിയിരിക്കുന്നത്. ഇ.പി. ജയരാജൻ പ്രകാശ് ജാവഡേക്കറുമായി കൂടിക്കാഴ്ച നടത്തിയതിനെ തുടർന്നുണ്ടായ വിവാദത്തിലാണ് നടപടി.