Short Vartha - Malayalam News

ഇടതുമുന്നണിയില്‍ ഉറച്ചുനില്‍ക്കും: ജോസ് കെ മാണി

ജയ പരാജയങ്ങള്‍ക്ക് അനുസരിച്ച് മുന്നണി മാറുന്ന രീതി കേരള കോണ്‍ഗ്രസിനില്ലെന്നും പാർട്ടി ഇടതുമുന്നണിക്കൊപ്പം ഉറച്ചുനില്‍ക്കുമെന്നും കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി പറഞ്ഞു. രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട് CPI(M) നേതാക്കളുമായി ചര്‍ച്ച നടന്നു. രാജ്യസഭാ സീറ്റ് സംബന്ധിച്ചുള്ള തീരുമാനം തിങ്കളാഴ്ച അറിയിക്കാമെന്നാണു പറഞ്ഞിരിക്കുന്നതെന്നും ജോസ് കെ മാണി പറഞ്ഞു.