Short Vartha - Malayalam News

CPI(M) സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്

LDF കൺവീനർ ഇ.പി. ജയരാജൻ BJP യുടെ കേരളത്തിന്റെ ചുമതലയുള്ള നേതാവ് പ്രകാശ് ജാവദേക്കറെ കണ്ട സംഭവം വിവാദമായിരിക്കെയാണ് ഇന്ന് CPI(M) സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേരുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വിലയിരുത്തലാണ് മുഖ്യ അജൻഡയെങ്കിലും ഇ.പി. വിഷയം യോഗത്തിൽ ചർച്ചയാകാൻ സാധ്യതയുണ്ട്. ഇ.പി. ജയരാജൻ ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയതിൽ പാർട്ടി നേതൃത്വത്തിന് കടുത്ത അതൃപ്തിയാണുള്ളത്.