Short Vartha - Malayalam News

ആത്മകഥ എഴുതാനൊരുങ്ങി ഇ.പി. ജയരാജന്‍

ആത്മകഥ എഴുതുമെന്നു പ്രഖ്യാപിച്ച് LDF മുന്‍ കണ്‍വീനര്‍ ഇ.പി. ജയരാജന്‍. ആത്മകഥ അവസാനഘട്ടത്തിലാണെന്നും ഉടന്‍ പുറത്തിറക്കുമെന്നും ജയരാജന്‍ പറഞ്ഞു. BJP നേതാവ് പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ചയും തുടര്‍സംഭവങ്ങളുമെല്ലാം ആത്മകഥയില്‍ അദ്ദേഹം തുറന്നെഴുതുമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞദിവസമാണ് ഇ.പി. ജയരാജനെ LDF കണ്‍വീനര്‍ സ്ഥാനത്തുനിന്നും മാറ്റി ടി.പി. രാമകൃഷ്ണനെ നിയമിച്ചത്.