Short Vartha - Malayalam News

ശോഭ സുരേന്ദ്രനെതിരെ ഇ.പി. ജയരാജൻ മാനനഷ്ടക്കേസ് നൽകി

BJP നേതാവ് ശോഭ സുരേന്ദ്രനെതിരെ LDF കൺവീനർ ഇ.പി. ജയരാജൻ കണ്ണൂർ ജൂഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ മാനനഷ്ടക്കേസ് ഫയൽ ചെയ്തു. വ്യാജ ആരോപണങ്ങളിലൂടെ അപകീർത്തിപ്പെടുത്തി എന്നാണ് കേസ്. BJP യിൽ ചേരാൻ ജയരാജൻ ദല്ലാൾ നന്ദകുമാർ മുഖേന ചർച്ച നടത്തിയെന്ന് ശോഭ സുരേന്ദ്രൻ ആരോപിച്ചിരുന്നു. എന്നാൽ ആരോപണം ഇ.പി. ജയരാജൻ നിഷേധിച്ചിരുന്നു. വ്യാജ ആരോപണങ്ങള്‍ പിന്‍വലിച്ച് മാധ്യമങ്ങളിലൂടെ മാപ്പ് പറയണമെന്നാണ് ആവശ്യം.