Short Vartha - Malayalam News

ഇ.പി. – ജാവദേക്കര്‍ കൂടിക്കാഴ്ച വെളിപ്പെടുത്തിയ ശോഭാ സുരേന്ദ്രനെതിരെ BJP നടപടിയെടുക്കാന്‍ സാധ്യത

ഇ.പി. ജയരാജനുമായുള്ള കൂടിക്കാഴ്ച സംബന്ധിച്ച് ശോഭാ സുരേന്ദ്രന്റെ വെളിപ്പെടുത്തല്‍ BJP ക്ക് ദേശീയതലത്തില്‍ തന്നെ അവമതിപ്പ് ഉണ്ടാക്കിയതായി ആണ് വിലയിരുത്തല്‍ ഉളളത്. രഹസ്യ ചര്‍ച്ചകളെപ്പറ്റി മാധ്യമങ്ങളില്‍ പറഞ്ഞത് ഇനിയുള്ള ചര്‍ച്ചകളെ ബാധിക്കുമെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. ഇതുസംബന്ധിച്ച് പ്രകാശ് ജാവദേക്കര്‍ BJP കേന്ദ്ര നേതൃത്വത്തെ കാര്യങ്ങള്‍ ധരിപ്പിച്ചു കഴിഞ്ഞു. കേരളത്തിന്റെ പ്രഭാരി ചുമതലയില്‍ നിന്ന് ഒഴിവാക്കണമെന്നും ജാവദേക്കര്‍ നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.