Short Vartha - Malayalam News

അപവാദ പ്രചാരണം: ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും ഇ.പി. ജയരാജൻ വക്കീൽ നോട്ടീസയച്ചു

അപവാദ പ്രചാരണം നടത്തി എന്നാരോപിച്ച് LDF കൺവീനർ ഇ.പി. ജയരാജൻ BJP നേതാവ് ശോഭ സുരേന്ദ്രനും KPCC പ്രസിഡന്റ് കെ. സുധാകരനും ദല്ലാൾ നന്ദകുമാറിനുമെതിരെ വക്കീൽ നോട്ടീസയച്ചു. മാധ്യമങ്ങളിലൂടെ വസ്തുതാപരമല്ലാത്ത ആരോപണങ്ങൾ ഉന്നയിച്ച് തന്നെയും പാർട്ടിയേയും അധിക്ഷേപിച്ചു എന്നാണ് വക്കീൽ നോട്ടീസിൽ പറയുന്നത്. ആരോപണങ്ങൾ പിൻവലിച്ച്‌ മാപ്പ്‌ പറയണമെന്നും അല്ലാത്തപക്ഷം സിവിൽ-ക്രിമിനൽ നിയമ നടപടികൾക്ക് വിധേയരാകണമെന്നും രണ്ടുകോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും നോട്ടീസിൽ അറിയിച്ചു.