Short Vartha - Malayalam News

ഇ.പി. ജയരാജന്‍ വധശ്രമക്കേസില്‍ കെ. സുധാകരന്‍ കുറ്റവിമുക്തന്‍

കുറ്റപത്രത്തില്‍ നിന്നും ഒഴിവാക്കണമെന്ന കെ. സുധാകരന്റെ ഹര്‍ജി ഹൈക്കോടതി അനുവദിച്ചു. ജസ്റ്റിസ് സിയാദ് റഹ്‌മാനാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. വധശ്രമക്കേസില്‍ കെ.സുധാകരനെതിരെ ഗൂഢാലോചനാക്കുറ്റമാണ് ചുമത്തിയിരുന്നത്. കേസില്‍ ഒന്നും രണ്ടും പ്രതികളായ പേട്ട ദിനേശന്‍, വിക്രംചാലില്‍ ശശി എന്നിവരെ ആന്ധ്രയിലെ വിചാരണ കോടതി ആദ്യം ശിക്ഷിച്ചെങ്കിലും മേല്‍ക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു. 1995 ഏപ്രില്‍ 12ന് ഛണ്ഡീഗഢില്‍ നിന്നു കേരളത്തിലേക്ക് മടങ്ങവെ ട്രെയിനില്‍ വെച്ചാണ് ജയരാജനു നേരെ അക്രമി സംഘം വെടിയുതിര്‍ത്തത്.