Short Vartha - Malayalam News

ഇ.പി. ജയരാജന്‍ LDF കണ്‍വീനര്‍ സ്ഥാനം ഒഴിഞ്ഞേക്കും

രാജി സന്നദ്ധത അദ്ദേഹം പാര്‍ട്ടിയെ അറിയിച്ചെന്നാണ് റിപ്പോര്‍ട്ട്‌. ഇ.പി. ജയരാജൻ പ്രകാശ് ജാവഡേക്കറുമായി കൂടിക്കാഴ്ച നടത്തിയതിനെ തുടർന്നുണ്ടായ വിവാദം ഇന്ന് CPI(M) സംസ്ഥാന സമിതി ചർച്ച ചെയ്യാനിരിക്കെയാണ് നിർണായക നീക്കം. മുഖ്യമന്ത്രി പിണറായി വിജയനുൾപ്പെടെ ഇക്കാര്യത്തിൽ ഇ.പിയെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. സംസ്ഥാന സമിതി യോഗത്തില്‍ പങ്കെടുക്കാന്‍ നില്‍ക്കാതെ ഇ.പി. ജയരാജന്‍ തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലേക്ക് തിരിച്ചു.