Short Vartha - Malayalam News

എ.കെ. ശശീന്ദ്രൻ മന്ത്രിസ്ഥാനം ഒഴിയും; തോമസ് കെ തോമസ് മന്ത്രിയാകും

LDF മുന്നണിയിലെ ഘടകകക്ഷിയായ NCP യിൽ അനിശ്ചിതത്വങ്ങൾക്കൊടുവിൽ മന്ത്രിമാറ്റം. വനം മന്ത്രി എ.കെ. ശശീന്ദ്രൻ മന്ത്രിസ്ഥാനം ഒഴിയും. കുട്ടനാട് MLA തോമസ് കെ തോമസ് പകരം മന്ത്രിയാകും. ഇത് സംബന്ധിച്ച പ്രഖ്യാപനം ഒരാഴ്ചക്കകം ഉണ്ടായേക്കും. മുംബൈയിൽ NCP നേതാവ് ശരദ് പവാറുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രിസ്ഥാനം മാറുന്നത് സംബന്ധിച്ച് ധാരണയായത്. മന്ത്രി സ്ഥാനം ഒഴിയുന്നതിനെതിരെ എ.കെ. ശശീന്ദ്രൻ നേരത്ത മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നെങ്കിലും NCP യുടെ ആഭ്യന്തര വിഷയത്തിൽ ഇടപെടില്ലെന്നാണ് മുഖ്യമന്ത്രി നിലപാടെടുത്തത്.