Short Vartha - Malayalam News

കേരള NCPയില്‍ പിളര്‍പ്പ്; നേതാക്കള്‍ കേരള കോണ്‍ഗ്രസിലേക്ക്

NCPയിലെ ഒരുവിഭാഗം പ്രവര്‍ത്തകര്‍ കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിനൊപ്പം ചേര്‍ന്ന് UDF ന്റെ ഭാഗമായി പ്രവര്‍ത്തിക്കുമെന്ന് വാര്‍ത്താ സമ്മേളനത്തിലൂടെ അറിയിച്ചു. മുന്‍പ് തര്‍ക്കമുണ്ടായപ്പോള്‍ പി.സി. ചാക്കോയ്ക്ക് ഒപ്പം നിന്ന ഒരു കൂട്ടംപേരാണ് പാര്‍ട്ടി വിട്ടത്. ലയനസമ്മേളനം അടുത്തമാസം ആലപ്പുഴയില്‍ നടക്കുമെന്നും സംഘടനയെന്താണെന്ന് അറിയുന്ന ഒരു നേതാവ് പോലും ഇപ്പോള്‍ NCPയില്‍ ഇല്ലെന്നും നേതാക്കള്‍ വ്യക്തമാക്കി.