Short Vartha - Malayalam News

മഹാരാഷ്ട്രയിൽ കാഹളം, തുർഹ എന്നീ തിരഞ്ഞെടുപ്പ് ചിഹ്നങ്ങൾ മരവിപ്പിച്ചു

NCP ശരദ് പവാർ പക്ഷത്തിന്റെ പരാതിയെ തുടർന്നാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ മഹാരാഷ്ട്രയിൽ കാഹളം, തുർഹ എന്നീ തിരഞ്ഞെടുപ്പ് ചിഹ്നങ്ങൾ മരവിപ്പിച്ചത്. NCP പിളർന്നതിന് ശേഷം ശരദ് പവാർ പക്ഷത്തിന് 'കാഹളം മുഴക്കുന്ന മനുഷ്യൻ' ആണ് ചിഹ്നമായി തിരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ചത് . തങ്ങളുടെ ചിഹ്നമായി കാഹളം, തുർഹ എന്നീ ചിഹ്നങ്ങൾക്ക് സാമ്യമുണ്ടെന്നും ഇത് ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ടർമാർക്ക് ഇടയിൽ ആശയക്കുഴപ്പം ഉണ്ടാക്കി എന്നും NCP ശരദ് പവാർ പക്ഷം പരാതി നൽകിയിരുന്നു. സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ചിഹ്നങ്ങൾ മരവിപ്പിക്കണം എന്നായിരുന്നു പരാതിയിലെ ആവശ്യം.