Short Vartha - Malayalam News

മഹാരാഷ്ട്രയില്‍ ഏറ്റുമുട്ടല്‍; 12 മാവോയിസ്റ്റുകളെ വധിച്ചു

മഹാരാഷ്ട്രയിലെ ഗഡ്ചിരോളി ജില്ലയിലാണ് ആറ് മണിക്കൂറോളം നീണ്ടുനിന്ന ഏറ്റുമുട്ടലുണ്ടായത്. ഛത്തീസ്ഗഢ് അതിര്‍ത്തിയോട് ചേര്‍ന്ന വന്ദോലി ഗ്രാമത്തിന് സമീപം പതിനഞ്ചോളം മാവോയിസ്റ്റുകള്‍ ക്യാമ്പ് ചെയ്യുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് മഹാരാഷ്ട്ര പോലീസ് രാവിലെ മുതല്‍ തിരച്ചില്‍ നടത്തിയത്. തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലില്‍ 12 മാവോയിസ്റ്റുകളെ വധിക്കുകയും നിരവധി ആയുധങ്ങള്‍ കണ്ടെടുക്കുകയും ചെയ്തു. വെടിവെയ്പില്‍ രണ്ട് ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റിട്ടുണ്ട്.