Short Vartha - Malayalam News

ജമ്മുകശ്മീരില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു

ജമ്മുകശ്മീരിലെ അനന്ത്‌നാഗ് ജില്ലയില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ക്ക് വിരമൃത്യു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. കൊക്കര്‍നാഗ് മേഖലയിലെ അഹ്ലന്‍ ഗഗര്‍മണ്ഡു വനത്തിലാണ് ഏറ്റുമുട്ടല്‍ നടന്നത്. സുരക്ഷാസേന പ്രദേശത്ത് തിരച്ചില്‍ നടത്തുന്നതിനിടെ വനത്തിനുള്ളില്‍ ഒളിച്ചിരുന്ന ഭീകരര്‍ സൈന്യത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. മേഖലയില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്.