Short Vartha - Malayalam News

പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത ശിവജിയുടെ കൂറ്റന്‍ പ്രതിമ തകര്‍ന്നു വീണത്

മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗ് കോട്ടയില്‍ സ്ഥാപിച്ച 35 അടി ഉയരമുള്ള പ്രതിമയാണ് തകര്‍ന്നു വീണത്. പ്രതിമയുടെ കാല്‍പാദത്തിന്റെ ഭാഗം മാത്രമാണ് പീഠത്തില്‍ ബാക്കിയുള്ളത്. ഇന്ന് ഉച്ചക്ക് ഒരുമണിയോടെയാണ് പ്രതിമ തകര്‍ന്നു വീണത്. കഴിഞ്ഞ ഡിസംബര്‍ നാലിന് നാവികസേനാ ദിനത്തോടനുബന്ധിച്ചാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം നിര്‍വഹിച്ചത്.