Short Vartha - Malayalam News

സിക്ക വൈറസ്; ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍

മഹാരാഷ്ട്രയില്‍ സിക്ക വൈറസ് കേസുകള്‍ സ്ഥിരീകരിച്ചതിന് പിന്നാലെ സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശങ്ങള്‍ നല്‍കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഗര്‍ഭിണികളായ സ്ത്രീകളില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കണമെന്നും അണുബാധയേറ്റ ഗര്‍ഭിണികളുടെ ഭ്രൂണവളര്‍ച്ച പ്രത്യേകം നിരീക്ഷിക്കണമെന്നും കേന്ദ്രം നിര്‍ദേശിച്ചു. പരിസരം കൊതുക് മുക്തമാക്കണം. ഇതിനായി നോഡല്‍ ഓഫീസറെ നിയമിക്കണം. ജനവാസ മേഖലകള്‍, ജോലിസ്ഥലങ്ങള്‍, സ്‌കൂളുകള്‍, നിര്‍മാണ സ്ഥലങ്ങള്‍ എന്നിവിടങ്ങള്‍ അണുമുക്തമാക്കാനും കീടങ്ങളെ തുരത്താനും നടപടിയെടുക്കണമെന്നും കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്.