Short Vartha - Malayalam News

ശിവജി പ്രതിമ തകർന്ന സംഭവം: അജിത് പവാർ ജനങ്ങളോട് മാപ്പ് പറഞ്ഞു

മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗ് കോട്ടയില്‍ 8 മാസം മുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്ത 35 അടി ഉയരമുള്ള ഛത്രപതി ശിവജി മഹാരാജ് പ്രതിമ തകർന്ന സംഭവത്തിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി പൊതുജനങ്ങളോട് മാപ്പ് പറഞ്ഞു. സംഭവത്തിൽ ജനരോഷം രൂക്ഷമായതോടെയാണ് പരസ്യമായി മാപ്പ് പറഞ്ഞ് ഉപമുഖ്യമന്ത്രി രംഗത്തെത്തിയത്. പ്രതിമയുടെ നിർമ്മാണത്തിന് ഉപയോഗിച്ച വസ്തുക്കളുടെ ഗുണനിലവാരം സംസ്ഥാന സർക്കാർ അന്വേഷിക്കുകയാണെന്നും സംഭവത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.