Short Vartha - Malayalam News

ശിവജി പ്രതിമ തകര്‍ന്ന സംഭവം: പ്രതിഷേധവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍

മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിൽ ഛത്രപതി ശിവജി മഹാരാജിൻ്റെ പ്രതിമ തകർന്നുവീണ സംഭവത്തില്‍ ഏകനാഥ് ഷിൻഡെ സര്‍ക്കാരിനെതിരെ പ്രതിപക്ഷ സഖ്യമായ മഹാ വികാസ് അഘാഡി പ്രതിഷേധ സമരം സംഘടിപ്പിച്ചു. "ചപ്പൽ ജോഡേ മാരോ യാത്ര" എന്ന പേരിൽ പ്രതിപക്ഷ പാർട്ടികൾ ഗേറ്റ്‌വേ ഓഫ് ഇന്ത്യയിലേക്ക് നടത്തിയ പ്രതിഷേധ റാലിക്ക് ശിവസേന (UBT) നേതാവ് ഉദ്ധവ് താക്കറെ, കോണ്‍ഗ്രസ് നേതാവ് നാന പട്ടോളെ, NCP (SP) നേതാവ് ശരദ് പവാര്‍ തുടങ്ങിയവർ നേതൃത്വം നൽകി. പ്രതിമ തകര്‍ന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ക്ഷമാപണം അദ്ദേഹത്തിന്റെ അഹങ്കാരത്തിനുമേല്‍ ലഭിച്ച പ്രഹരമാണെന്ന് ഉദ്ധവ് താക്കറേ പറഞ്ഞു.