Short Vartha - Malayalam News

മഹാരാഷ്ട്രയില്‍ കനത്തമഴ തുടരും; പൂനൈയില്‍ റെഡ് അലര്‍ട്ട്

വരും ദിവസങ്ങളിലും മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പൊതുജനങ്ങള്‍ അടിയന്തര സാഹചര്യങ്ങളില്‍ മാത്രമേ വീടിന് പുറത്തിറങ്ങാവൂ എന്ന് മുംബൈ പോലീസ് അറിയിച്ചു. അതേസമയം പ്രദേശത്തെ എല്ലാ സ്‌കൂളുകളും കോളേജുകളും ഇന്ന് സാധാരണഗതിയില്‍ പ്രവര്‍ത്തിക്കുമെന്നാണ് ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അറിയിച്ചിരിക്കുന്നത്.