Short Vartha - Malayalam News

മൂന്ന് വയസ്സുള്ള പെണ്‍കുട്ടികള്‍ക്ക് നേരെ ലൈംഗികാതിക്രമം; താനെയില്‍ പ്രതിഷേധം

പ്രീപ്രൈമറി ക്ലാസില്‍ പഠിക്കുന്ന മൂന്ന് വയസ്സുള്ള പെണ്‍കുട്ടികളെ ലൈംഗികാതിക്രമത്തിനിരയാക്കി സംഭവത്തില്‍ താനെയില്‍ പ്രതിഷേധം ശക്തമാവുകയാണ്. പ്രതിഷേധക്കാര്‍ ബദലാപൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ലോക്കല്‍ ട്രെയിനുകള്‍ തടഞ്ഞു. സ്‌കൂളിലെ ടോയ്‌ലെറ്റില്‍ വെച്ച് ശുചീകരണ തൊഴിലാളിയാണ് കുട്ടികളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയത്. സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തു. കേസിന്റെ വിചാരണക്കായി അതിവേഗ കോടതി സ്ഥാപിക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ പറഞ്ഞു.