Short Vartha - Malayalam News

കുട്ടികളുടെ യൂട്യൂബ് ഉപയോഗത്തില്‍ രക്ഷിതാക്കള്‍ക്ക് ശ്രദ്ധിക്കാം; പുതിയ ഫീച്ചര്‍ എത്തുന്നു

കുട്ടികളുടെ യൂട്യൂബ് അക്കൗണ്ടിനെ സ്വന്തം അക്കൗണ്ടുമായി രക്ഷിതാക്കള്‍ക്ക് ബന്ധിപ്പിക്കാനാകുന്ന ഫീച്ചറാണ് ഗൂഗിള്‍ അവതരിപ്പിച്ചിരിക്കുന്നത്. കുട്ടികള്‍ യൂട്യൂബില്‍ എന്തെല്ലാം കാാണുന്നു, എത്ര വീഡിയോകള്‍ അപ്ലോഡ് ചെയ്യുന്നു, ഏതെല്ലാം ചാനലുകള്‍ സബ്സ്‌ക്രൈബ് ചെയ്തിട്ടുണ്ട്, പോസ്റ്റ് ചെയ്യുന്ന കമന്റുകള്‍ ഉള്‍പ്പടെയുള്ള വിവരങ്ങള്‍ പുതിയ ഫീച്ചര്‍ വഴി രക്ഷിതാക്കള്‍ക്ക് എളുപ്പം മനസിലാക്കാം. കുട്ടികള്‍ ഒരു വീഡിയോ അപ്ലോഡ് ചെയ്യുമ്പോഴും സ്ട്രീമിങ് ആരംഭിക്കുമ്പോഴും ഇ-മെയില്‍ വഴി രക്ഷിതാക്കള്‍ക്ക് മെസെജുമെത്തും.