Short Vartha - Malayalam News

ഗൂഗിള്‍ പേയില്‍ ഈ വര്‍ഷം നിരവധി ഫീച്ചറുകളെത്തും

UPI സര്‍ക്കിള്‍, UPI വൗച്ചര്‍, ക്ലിക്ക് പേ QR പോലെയുള്ള നിരവധി ഫീച്ചറുകളാണ് ഗൂഗിള്‍ പേയില്‍ എത്തുന്നത്. UPI അക്കൗണ്ടിന് മറ്റ് ഉപഭോക്താക്കളെ അനുവദിക്കുന്ന സംവിധാനമാണ് UPI സര്‍ക്കിള്‍. ഒരു സ്ട്രീമിങ് ആപ്പ് സബ്‌സ്‌ക്രൈബ് ചെയ്ത് അതില്‍ മള്‍ട്ടിപ്പിള്‍ യൂസറെ അനുവദിക്കുന്നത് പോലൊരു സംവിധാനമാണിത്. പൈസ ട്രാന്‍സ്ഫര്‍ ചെയ്യുന്നതിന്റെ സമ്പൂര്‍ണ നിയന്ത്രണം അക്കൗണ്ട് ഉടമയ്ക്ക് തന്നെയാകും. ഒരു മാസം നിശ്ചിത തുക മാത്രമെ ഇടപാട് നടത്താന്‍ സാധിക്കുകയുള്ളു.