Short Vartha - Malayalam News

രാജ്യത്തെ UPI ഇടപാടുകളില്‍ 57 ശതമാനം വളര്‍ച്ച

UPI ഇടപാടുകളുടെ എണ്ണം 2019-20ലെ 12.5 ബില്യണില്‍ നിന്ന് 2023-24ല്‍ 131 ബില്യണായി ഉയര്‍ന്നു. ബോസ്റ്റണ്‍ കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പ് (BCG) ബാങ്കിംഗ് സെക്ടര്‍ റൗണ്ടപ്പ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഫോണ്‍ പേ, ഗൂഗിള്‍ പേ എന്നിവയെയാണ് ആളുകള്‍ UPI ഇടപാടുകള്‍ക്കായി കൂടുതല്‍ ആശ്രയിക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ ഇരട്ടിയായതായും റിപ്പോര്‍ട്ടില്‍ പറയുന്നു.