Short Vartha - Malayalam News

ഇന്ത്യയിലെത്തുന്ന വിദേശ സഞ്ചാരികള്‍ക്കും ഇനി UPI ഇടപാട് നടത്താം

ഇന്ത്യയിലെത്തുന്ന സഞ്ചാരികള്‍ക്ക് പണമിടപാട് നടത്താനായി വണ്‍ വേള്‍ഡ് UPI ആപ്പാണ് നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (NPCI) അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യന്‍ സിം കാര്‍ഡും ഇന്ത്യന്‍ ബാങ്ക് അക്കൗണ്ടും ഇല്ലാതെ UPI പണമിടപാടുകള്‍ നടത്താന്‍ സഹായിക്കുന്ന ആപ്പാണിത്. പ്രീപെയ്ഡ് പേയ്‌മെന്റ് ഇന്‍സ്ട്രുമെന്റ് (PPI) എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഈ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. 2023 ല്‍ ജി20 ഇന്ത്യ ഉച്ചകോടിയില്‍ വണ്‍ വേള്‍ഡ് UPI ആപ്പ് പരിചയപ്പെടുത്തിയിരുന്നു.