Short Vartha - Malayalam News

100 രൂപയില്‍ തഴെയുള്ള ഇടപാടുകളില്‍ SMS അലര്‍ട്ട് നിര്‍ത്തലാക്കി HDFC ബാങ്ക്

ഉപയോക്താവിന്റെ അക്കൗണ്ടിലേക്ക് 100 രൂപയ്ക്ക് മുകളിലുള്ള തുക അയക്കുന്ന UPI ഇടപാടുകളില്‍ മാത്രമെ ഇനി മുതല്‍ SMS അലര്‍ട്ട് ലഭിക്കുകയുള്ളുവെന്ന് HDFC ബാങ്ക് അധികൃതര്‍ വ്യക്തമാക്കി. ജൂണ്‍ 25 മുതല്‍ ഈ രീതി നടപ്പിലാകും. അതേസമയം, എല്ലാതരം UPI ഇടപാടുകള്‍ക്കും ഉപയോക്താവിന് ഇ-മെയില്‍ സന്ദേശം ലഭിക്കും. ഉപയോക്താക്കള്‍ തങ്ങളുടെ ഇ-മെയില്‍ സന്ദേശങ്ങള്‍ ലഭ്യമാകുന്ന വിധം പ്രവര്‍ത്തന സജ്ജമാണെന്ന് ഉറപ്പുവരുത്തണമെന്നും ബാങ്ക് അറിയിച്ചു.