Short Vartha - Malayalam News

ATM കളില്‍ UPI വഴി പണം നിക്ഷേപിക്കാവുന്ന സൗകര്യം അവതരിപ്പിക്കുമെന്ന് RBI ഗവര്‍ണര്‍

UPI യുടെ ജനപ്രീതി കണക്കിലെടുത്ത് കാര്‍ഡ് കൂടാതെയുളള പണം പിന്‍വലിക്കലും നിക്ഷേപിക്കലും അക്കൗണ്ട് ഉടമകള്‍ക്ക് കൂടുതല്‍ എളുപ്പമാകും എന്നാണ് കരുതുന്നത്. UPI ഉപയോഗിച്ച് ATM ലൂടെ പണം പിന്‍വലിക്കാവുന്ന സൗകര്യം ഇപ്പോള്‍ തന്നെയുണ്ട്. ATM സ്‌ക്രീനില്‍ 'കാര്‍ഡ്‌ലെസ് ക്യാഷ്' പിന്‍വലിക്കല്‍ തിരഞ്ഞെടുത്ത് വേണ്ട തുക രേഖപ്പെടുത്തിയാല്‍ തെളിയുന്ന QR കോഡ് ബാങ്കിന്റെ മൊബൈല്‍ ആപ്പ് ഉപയോഗിച്ച് സ്‌കാന്‍ ചെയ്താണ് പണം പിന്‍വലിക്കുന്ന പ്രക്രിയ നടത്തുന്നത്.