Short Vartha - Malayalam News

സര്‍ക്കാര്‍ ഓഫീസുകളില്‍ ഇനി UPI സൗകര്യം ലഭ്യമാകും

സര്‍ക്കാര്‍ ഓഫീസുകളില്‍ ഇനി UPI വഴി പണം നല്‍കാനാവും. ഗൂഗിള്‍ പേ, ഫോണ്‍ പേ പോലുള്ള UPI മാര്‍ഗങ്ങളിലൂടെ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് ജനങ്ങളില്‍ നിന്ന് പണം സ്വീകരിക്കാമെന്നാണ് ധനമന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുന്നത്. ഇതിനായി സര്‍ക്കാര്‍ ഓഫീസുകളില്‍ ക്യു ആര്‍ കോഡ് പ്രദര്‍ശിപ്പിക്കും. സ്വീകരിക്കുന്ന പണം ട്രഷറിയില്‍ എത്തിക്കാനുള്ള സാങ്കേതിക ക്രമീകരണം അതത് വകുപ്പുകളാണ് ഒരുക്കേണ്ടത്.