Short Vartha - Malayalam News

ഓണത്തിന് മുന്‍പ് രണ്ട് മാസത്തെ ക്ഷേമ പെന്‍ഷന്‍ നല്‍കും

രണ്ട് മാസത്തെ ക്ഷേമ പെന്‍ഷന്‍ ഓണത്തിന് മുന്‍പ് വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനം. അറുപത് ലക്ഷത്തോളം ആളുകള്‍ക്ക് 3,200 രൂപ വീതം ഓണത്തിന് മുന്‍പ് വീട്ടിലെത്തും വിധമാണ് പെന്‍ഷന്‍ വിതരണം ക്രമീകരിച്ചിരിക്കുന്നത്. ഈ മാസം 11 മുതൽ പെൻഷൻ‌ വിതരണം ചെയ്ത് തുടങ്ങും. ഡിസംബര്‍ വരെ കടമെടുക്കാവുന്ന തുകയില്‍ 4,500 കോടി രൂപ കൂടി അനുവദിച്ച് കിട്ടിയതോടെ മുഖ്യമന്ത്രി പ്രഖ്യാപിച്ച മുന്‍ഗണനകള്‍ക്ക് പണം വകയിരുത്താനാണ് ധനവകുപ്പ് തീരുമാനം. ഇത് പ്രകാരം ഒരു മാസത്തെ കുടിശിക കൂടി ചേര്‍ത്താണ് ഓണത്തിന് മുന്‍പ് പെന്‍ഷന്‍ നല്‍കുന്നത്.