Short Vartha - Malayalam News

ഭാഗ്യക്കുറി വില്‍പ്പനക്കാര്‍ക്ക് 7000 രൂപ ഉത്സവബത്ത അനുവദിച്ച് സര്‍ക്കാര്‍

ഓണത്തോടനുബന്ധിച്ച് ഭാഗ്യക്കുറി ഏജന്റുമാര്‍ക്കും വില്‍പ്പനക്കാര്‍ക്കും സംസ്ഥാന സര്‍ക്കാര്‍ 7000 രൂപ ഉത്സവബത്ത അനുവദിച്ചു. ക്ഷേമനിധി പെന്‍ഷന്‍കാര്‍ക്ക് 2500 രൂപ അനുവദിക്കും. ഇതിനായി 26.67 കോടി രൂപയാണ് ധനവകുപ്പ് അനുവദിച്ചത്. കഴിഞ്ഞദിവസം സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും സര്‍ക്കാര്‍ 4000 രൂപ ബോണസ് പ്രഖ്യാപിച്ചിരുന്നു. സര്‍വീസ് പെന്‍ഷന്‍കാര്‍ക്കും പ്രത്യേക ഉത്സവബത്തയായി 1000 രൂപ അനുവദിച്ചിട്ടുണ്ട്.