Short Vartha - Malayalam News

സംസ്ഥാനത്തെ കുടുംബശ്രീ, ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് ആയിരം രൂപ ഓണം ഉത്സവബത്ത

സംസ്ഥാനത്തെ കുടുംബശ്രീ, ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് സര്‍ക്കാര്‍ ആയിരം രൂപ ഓണം ഉത്സവബത്ത അനുവദിച്ചു. ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് ഉത്സവ ബത്തയായി തദ്ദേശസ്ഥാപനങ്ങളുടെ തനത് ഫണ്ടില്‍ നിന്നും ആയിരം രൂപ വീതം അനുവദിക്കുന്നതിന് കോര്‍പ്പറേഷനുകള്‍, മുനിസിപ്പാലിറ്റികള്‍, ഗ്രാമപഞ്ചായത്തുകള്‍ എന്നിവയ്ക്ക് അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവിട്ടു. കുടുംബശ്രീയുടെ കീഴിലുള്ള 34,627 ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് തുക ലഭ്യമാകും.