Short Vartha - Malayalam News

ഓണക്കാല ചെലവ്; 753 കോടി രൂപ കൂടി കടമെടുക്കാനൊരുങ്ങി കേരളം

കഴിഞ്ഞ ചൊവ്വാഴ്ച 3000 കോടി രൂപ കടമെടുത്തതിന് പിന്നാലെയാണ് 753 കോടി കൂടി കടമെടുക്കുന്നത്. ഇതോടെ ഡിസംബര്‍ വരെ കേന്ദ്ര സര്‍ക്കാര്‍ എടുക്കാന്‍ അനുവദിച്ച 21,253 കോടി രൂപയുടെ വായ്പ മുഴുവന്‍ സംസ്ഥാനം എടുത്തു തീരും. അതായത് ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളിലേക്ക് നിലവില്‍ വായ്പ എടുക്കാനാകില്ല. അതേസമയം റിസര്‍വ് ബാങ്ക് ഇറക്കുന്ന കടപ്പത്രങ്ങളുടെ ലേലം സെപ്റ്റംബര്‍ രണ്ടിനു നടക്കും.