Short Vartha - Malayalam News

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ കൂടുതല്‍ ഭാഗങ്ങള്‍ സര്‍ക്കാര്‍ ഒഴിവാക്കിയതില്‍ വിവാദം

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ വിവരാവകാശ കമ്മീഷന്‍ നിര്‍ദേശിച്ചതിലും കൂടുതല്‍ ഭാഗങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിടാതെ മറച്ചുവെച്ചതിലാണ് വിവാദം. റിപ്പോര്‍ട്ടിലെ 21 പാരഗ്രാഫുകള്‍ ഒഴിവാക്കാനാണ് വിവരാവകാശ കമ്മീഷന്റെ നിര്‍ദേശം. എന്നാല്‍ റിപ്പോര്‍ട്ടിലെ 49 മുതല്‍ 53 വരെയുള്ള പേജുകള്‍ സര്‍ക്കാര്‍ ഒഴിവാക്കി. ഇതോടെ 129 പാരഗ്രാഫുകള്‍ ഒഴിവാക്കിയുള്ള റിപ്പോര്‍ട്ടാണ് സര്‍ക്കാര്‍ പുറത്തുവിട്ടത്. സുപ്രധാന വിവരങ്ങള്‍ സര്‍ക്കാര്‍ മറച്ചുവെച്ചുവെന്നാണ് ആക്ഷേപം. സ്വകാര്യ വിവരങ്ങള്‍ ഒഴിവാക്കാന്‍ വിവരവകാശ കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നുവെന്നും ഇത് പരിഗണിച്ചാണ് കൂടുതല്‍ പാരഗ്രാഫുകള്‍ ഒഴിവാക്കിയതെന്നുമാണ് സര്‍ക്കാരിന്റെ വിശദീകരണം.