Short Vartha - Malayalam News

സിനിമ കോൺക്ലേവ് നവംബറിൽ

സിനിമ കോൺക്ലേവ് നവംബർ നാലാം വാരം കൊച്ചിയിൽ നടത്താനാണ് സർക്കാർ ആലോചിക്കുന്നത്. മുഖ്യമന്ത്രിയുടെ സമയലഭ്യത പരിഗണിച്ചാകും ഉദ്ഘാടന ദിവസം തീരുമാനിക്കുക. സിനിമാനയം രൂപീകരിക്കുകയാണ് കോൺക്ലേവിന്റെ ലക്ഷ്യം. സമഗ്രമായ സിനിമാ നയം രൂപീകരിക്കുന്നതിന് മുന്നോടിയായാണ് സിനിമാ മേഖലയിലെ എല്ലാ വിഭാഗങ്ങളിൽ നിന്നുമുള്ള പ്രമുഖരെ ഉൾപ്പെടുത്തി വിപുലമായ കോൺക്ലേവ് നടത്തുന്നതെന്നാണ് സര്‍ക്കാര്‍ പറഞ്ഞു. അതേസമയം കോണ്‍ക്ലേവുമായി സഹകരിക്കില്ലെന്ന് പ്രതിപക്ഷം അറിയിച്ചു. ഇരകളെയും വേട്ടക്കാരേയും ഒരുമിച്ചിരുത്തിയാണോ കോൺക്ലേവ് നടത്തുന്നതെന്ന് WCC യും ചോദിച്ചിരുന്നു.