Short Vartha - Malayalam News

75 ശതമാനം ഉപയോക്താക്കളും UPI ഉപേക്ഷിക്കുമെന്ന് സര്‍വേ

സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ തുടങ്ങിയാല്‍ 75 ശതമാനം ഉപയോക്താക്കളും UPI ഉപേക്ഷിക്കുമെന്ന് സര്‍വെ. ഉപയോക്താക്കള്‍ സര്‍വീസ് ചാര്‍ജ് ഈടാക്കുന്നതിന് എതിരാണെന്നാണ് ലോക്കല്‍ സര്‍ക്കിള്‍സിന്റെ സര്‍വേയില്‍ പറയുന്നത്. സര്‍വേയില്‍ പങ്കെടുത്ത 22 ശതമാനം UPI ഉപയോക്താക്കള്‍ മാത്രമാണ് സേവനത്തിന് ട്രാന്‍സാക്ഷന്‍ ഫീസ് ഏര്‍പ്പെടുത്തിയാല്‍ വഹിക്കാന്‍ തയ്യാറായിട്ടുള്ളത്. 38 ശതമാനം ഉപയോക്താക്കളും തങ്ങളുടെ പേയ്‌മെന്റ് ഇടപാടുകളുടെ 50 ശതമാനത്തിലധികവും UPI വഴിയാണ് നടത്തുന്നത്.