Short Vartha - Malayalam News

UAEയില്‍ ഇനി മുതല്‍ ഫോണ്‍പേയില്‍ ഇടപാടുകള്‍ നടത്താം

UAEയിലെ പ്രവാസികള്‍ക്കും സന്ദര്‍ശിക്കാനെത്തുന്ന ഇന്ത്യക്കാര്‍ക്കും ഫോണ്‍പേയിലൂടെ ഇന്ത്യന്‍ രൂപയില്‍ തന്നെ ഇടപാടുകള്‍ നടത്താന്‍ സാധിക്കും. ദുബായ് ആസ്ഥാനമായുള്ള മഷ്‌രിഖ ബാങ്കുമായി സഹകരിച്ചാണ് ഫോണ്‍പേ സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. മഷ്‌രിഖിന്റെ നിയോപേ കൗണ്ടറുകള്‍ വഴി ഇടപാടുകള്‍ നടത്താവുന്നതാണ്. കറന്‍സി വിനിമയ നിരക്ക് കാണിച്ച ശേഷം ഇന്ത്യന്‍ രൂപയിലാണ് പണം ഈടാക്കുക. പ്രവാസികള്‍ക്ക് അവരുടെ മൊബൈല്‍ നമ്പറില്‍ തന്നെ സൗകര്യം ഉപയോഗിക്കാവുന്നതാണ്.